തിരുവനന്തപുരം പാറശ്ശാലയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു
പാറശാലയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കുഴിഞ്ഞിവിള സ്വദേശി ബീനയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഷാജി പാറശാല പൊലീസില്‍ കീഴടങ്ങി.
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. സ്വകാര്യ ബാങ്കില്‍നിന്നും വീടു പണിക്കായി ലോണെടുത്ത പൈസയുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. മര്‍ദനം ആരംഭിച്ചതോടെ പുറത്തേക്കോടിയ ബീനയെ പുറകെ എത്തി മുറ്റത്തു വെച്ച് വെട്ടുകയായിരുന്നു.