കേരളത്തിലെ ബിജെപിയിൽ സമഗ്ര മാറ്റം വേണം; നേതൃത്വം ഒന്നാകെ മാറണമെന്നും സ്വതന്ത്ര നിരീക്ഷകരുടെ റിപ്പോർട്ട്
കേരളത്തിലെ ബിജെപിയിൽ അടിമുടി മാറ്റത്തിന് നിർദേശവുമായി സ്വതന്ത്ര നിരീക്ഷകരുടെ റിപ്പോർട്ട്. നിലവിലെ നേതൃത്വം ഒന്നാകെ രാജിവെക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നൽകിയ നിർദേശത്തിൽ പറയുന്നത്. കാമരാജ് പദ്ധതി കേരളാ ബിജെപിയിലും നടപ്പാക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു
കേന്ദ്രമന്ത്രി വി മുരളീധരൻ അടക്കമുള്ളവർക്ക് തോൽവിയിൽ ഉത്തരവാദിത്വമുണ്ട്. നേതാക്കളുടെ പ്രവർത്തനവും വിലയിരുത്താൻ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. പാർട്ടിയിൽ വ്യാപക അഴിമതിയാണ്. തെരഞ്ഞെടുപ്പ് ഫണ്ട് ചെലവഴിക്കാതെ കൈക്കലാക്കുന്ന സംഭവങ്ങളും വോട്ട് മറിക്കാൻ പണം വാങ്ങിയ സംഭവങ്ങളുമുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.