കൊവാക്‌സിൻ വാങ്ങാനുള്ള കരാർ റദ്ദാക്കാനൊരുങ്ങി ബ്രസീൽ
ഇന്ത്യൻ നിർമിത കൊവിഡ് വാക്സീൻ കൊവാക്സീൻ വാങ്ങാനുള്ള കരാർ റദ്ദാക്കാൻ ബ്രസീലിന്റെ തീരുമാനം. 324 ദശലക്ഷം ഡോളർ ചെലവഴിച്ച് 20 ദശലക്ഷം ഡോസ് കൊവാക്സീൻ വാങ്ങാനുള്ള കരാർ ആണ് റദ്ദാക്കുന്നതെന്ന് ബ്രസീൽ ആരോഗ്യമന്ത്രി അറിയിച്ചു. പ്രസിഡന്റ് ജയിർ ബോൽസൊണരോ ഉൾപ്പടെയുള്ള നേതാക്കൾക്കെതിരെയടക്കം അഴിമതി ആരോപണം ഉയർന്ന സാഹചര്യത്തിലാണിത്.