തൃശൂര്‍ നഗരത്തില്‍ തീപിടുത്തം; ചായക്കടയിലെ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീ പടര്‍ന്നു
തൃശൂര്‍ നഗരത്തില്‍ തീപിടുത്തം. തൃശൂര്‍ ഹൈറോഡില്‍ കടയിലാണ് ഇന്ന് പുലര്‍ച്ചയോടെ തീപിടുത്തമുണ്ടായത്. ചായക്കടയ്ക്കാണ് തീപിടിച്ചത്.
ഫയര്‍ഫോഴ്‌സും പോലീസും തീയണക്കാന്‍ ശ്രമം തുടരുകയാണ്. ടീഹൗസ് എന്ന പേരുള്ള കടയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. സമീപത്തെ ശവപ്പെട്ടി വില്‍ക്കുന്ന കടയും പൂര്‍ണമായും കത്തി നശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ആളപായമില്ല.