Saturday, April 26, 2025
Kerala

കാസർഗോഡ് അണങ്കൂരിൽ മണ്ണെണ്ണ ഗോ‍ഡൗണിൽ വൻ തീപിടിത്തം; വാഹനങ്ങളിലേക്ക് തീപടർന്നു

കാസർഗോഡ് അണങ്കൂരിൽ മണ്ണെണ്ണ ഗോ‍ഡൗണിൽ വൻ തീപിടിത്തം. ഗോ‍ഡൗണിന് സമീപത്ത് ഉണ്ടായിരുന്ന വാഹനങ്ങളിലേക്ക് തീപടർന്നു പിടിച്ചിരിക്കുകയാണ്. അഗ്നിരക്ഷാ സേനയെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

കാസർഗോഡ് സ്വദേശിയായ മുനീർ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഇരുനില കെട്ടിടത്തിൽ പ്രവർത്തിച്ച ഗോഡൗണിനാണ് തീ പിടിച്ചത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. അപകട സമയത്ത് ഗോഡൗണിനുള്ളിൽ തൊഴിലാളികൾ ഇല്ലാത്തതിനാൽ വലിയ അപകടം ഒഴിവായി.

തീ പടരുന്ന ഘട്ടത്തിൽ തന്നെ സമീപത്തെ വീടുകളിൽ നിന്ന് ആൾക്കാരെ മാറ്റിയിരുന്നു. അഗ്നിരക്ഷാ സേനയുടെ മൂന്ന് യൂണിറ്റുകളെത്തി തീ അണച്ചെങ്കിലും കെട്ടിടം പൂർണമായും കത്തി നശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *