തൃശ്ശൂർ ഒല്ലൂരിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു
തൃശ്ശൂർ ഒല്ലൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. അഞ്ചേരി ഉല്ലാസ് നഗറിൽ മുല്ലപ്പിള്ളി വീട്ടിൽ രാജനാണ്(66) ഭാര്യ ഓമനയെ(60) വെട്ടിക്കൊന്നത്. തുടർന്ന് രാജൻ വീടിന് പിന്നിലെ വിറകുപുരയിൽ തീ കൊളുത്തി ജീവനൊടുക്കി
റിട്ട. കെ എസ് ആർ ടി സി ഡ്രൈവറാണ് രാജൻ. ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ഓമനയെ വെട്ടുന്നത് തടയാൻ ശ്രമിച്ച മക്കൾക്കും പരുക്കേറ്റിട്ടുണ്ട്. ഗുരുതരാവസ്ഥയിലായ ഓമനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു
ഓമനയുമായി വീട്ടിലുള്ളവർ ആശുപത്രിയിൽ പോയ സമയത്താണ് രാജൻ തീ കൊളുത്തി ജീവനൊടുക്കിയത്.