ചന്ദനക്കുറി തൊടുന്നവർ വിശ്വാസികൾ; അവരെ പാർട്ടി ഉൾക്കൊള്ളിക്കും: എം.വി.ഗോവിന്ദന്‍
ചന്ദനക്കുറി തൊടുന്നവര്‍ വിശ്വാസികളെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. അവരെ ഉൾക്കൊള്ളിക്കുന്ന നിലപാടാണ് പാർട്ടിക്കുള്ളത്. വിശ്വാസികള്‍ വര്‍ഗീയവാദികളല്ല, വര്‍ഗീയവാദികള്‍ക്ക് വിശ്വാസവുമില്ല.
പല കോണ്‍ഗ്രസ് നേതാക്കളുടെയും നിലപാട് മൃദുഹിന്ദുത്വമാണെന്നും എം.വി.ഗോവിന്ദന്‍. മൃദുഹിന്ദുത്വംകൊണ്ട് ബി.ജെ.പിയെ നേരിടാനാകില്ലെന്നും നേരിടാനാകില്ലെന്നും ഗോവിന്ദന്‍ കൊച്ചിയില്‍ പറഞ്ഞു. കോൺഗ്രസ് ബി.ജെ.പിയുടെ ബി ടീമാണ്. കോൺഗ്രസ് പിന്തുടരുന്നത് മൃദുഹിന്ദുത്വ സമീപനമാണ്. ഈ സമീപനം വെച്ചുകൊണ്ട് അവർക്ക് ബി.ജെ.പിയെ നേരിടാനാകില്ലെന്നും എം.വി.ഗോവിന്ദന്‍ വ്യക്തമാക്കി.
അതേസമയം കോണ്‍ഗ്രസ് അധികാരത്തില്‍ മടങ്ങി വരണമെങ്കില്‍ ഹിന്ദുക്കളുടെ പിന്തുണവേണമെന്ന എകെ ആന്റണിയുടെ പ്രസ്താവനയെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയിരുന്നു. കാവി മുണ്ട് ഉടുത്തവരും കുറി തൊട്ടവരുമെല്ലാം ബിജെപിക്കാരല്ല എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം.