Monday, January 6, 2025
Kerala

ശിവശങ്കറിനെ ഒരാഴ്ചത്തേക്ക് കസ്റ്റഡിയിൽ വിട്ടു; കേസിൽ അഞ്ചാം പ്രതി

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ എം ശിവശങ്കറെ ഒരാഴ്ചത്തേക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ വിട്ടു. ഇ ഡി രജിസ്റ്റർ ചെയ്ത കേസിലെ അഞ്ചാം പ്രതിയാണ് ശിവശങ്കർ. ഇന്ന് രാവിലെ പത്തരയോടെയാണ് ശിവശങ്കറെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയത്.

 

രണ്ടാഴ്ചത്തെ കസ്റ്റഡി കാലവധിയാണ് ഇ ഡി ആവശ്യപ്പെട്ടത്. എന്നാൽ കോടതി ഇത് അംഗീകരിച്ചില്ല. സ്വപ്‌ന, സരിത്, സന്ദീപ്, ഫൈസൽ ഫരീദ് എന്നിവർക്കൊപ്പമാണ് ശിവശങ്കറെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

 

കസ്റ്റഡിയിൽ പീഡനം നേരിടുന്നുവെന്നും ശാരീരിക അവശതകളുണ്ടെന്നും ശിവശങ്കർ അറിയിച്ചു. ശിവശങ്കറിന് അഭിഭാഷകനെ കാണാനുള്ള അവസരം ഇ ഡി ഒരുക്കണമെന്ന് കോടതി നിർദേശിച്ചു. കൂടാതെ മൂന്ന് മണിക്കൂർ തുടർച്ചയായി ചോദ്യം ചെയ്താൽ ഒരു മണിക്കൂർ വിശ്രമം അനുവദിക്കണമെന്നും കോടതി നിർദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *