മക്കളെ കാണാൻ അനുവദിക്കണം; കസ്റ്റഡിയിൽ മാനസിക പീഡനമെന്നും സ്വപ്‌ന സുരേഷ്
കസ്റ്റഡിയിൽ വലിയ മാനസിക പീഡനം നേരിടുന്നതായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. എൻ ഐ എ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ഇവരിതു പറഞ്ഞത്. കസ്റ്റംസിന് മൊഴി നൽകിയത് സമ്മർദത്തെ തുടർന്നാണെന്നും സ്വർണക്കള്ളക്കടത്ത് കേസ് പ്രതി പറഞ്ഞു
കസ്റ്റഡിയിലും ജയിലിലും മക്കളെ കാണാൻ അനുവദിക്കണമെന്നും സ്വപ്‌ന ആവശ്യപ്പെട്ടു. ഇവരുടെ മൊഴി കോടതി രേഖപ്പെടുത്തി. അടുത്ത മാസം 21 വരെ സ്വപ്‌നയെയും സന്ദീപിനെയും കോടതി റിമാൻഡ് ചെയ്തു. അതേസമയം ഇവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കസ്റ്റംസ് തിങ്കളാഴ്ച അപേക്ഷ നൽകും