Monday, January 6, 2025
KeralaTop News

സ്വപ്‌നയെയും സന്ദീപിനെയും ഒരാഴ്ചത്തേക്ക് എന്‍ ഐ എ കസ്റ്റഡിയില്‍ വിട്ടു; സന്ദീപിന്റെ ബാഗ് പരിശോധിക്കണമെന്നും അന്വേഷണ സംഘം

സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും എന്‍ ഐ എ കസ്റ്റഡിയില്‍ വിട്ടു. ഒരാഴ്ചത്തേക്കാണ് കോടതി കസ്റ്റഡി അനുവദിച്ചത്. എന്‍ ഐ എ ഓഫീസിലെത്തിക്കുന്ന പ്രതികളെ ഉന്‍ ചോദ്യം ചെയ്യാനാരംഭിക്കും.

ഇരുവരില്‍ നിന്നും സ്വര്‍ണക്കടത്ത് സംബന്ധിച്ച നിര്‍ണായ വിവരങ്ങള്‍ ലഭിക്കുമെന്നാണ് എന്‍ ഐ എ പ്രതീക്ഷിക്കുന്നത്. നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്താന്‍ വ്യാജരേഖ ഉണ്ടാക്കിയത്, സ്വര്‍ണം ആര്‍ക്ക് കൈമാറുന്നു തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണ സംഘം ചോദിച്ചറിയും.

ജ്വല്ലറി ആവശ്യത്തിനല്ല സ്വര്‍ണം കടത്തിയതെന്നാണ് എന്‍ ഐ എ പറയുന്നത്. ഭീകരവാദത്തിന് പണം കണ്ടെത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും ഇവര്‍ പറയുന്നു. അതേസമയം സന്ദീപ് നായരുടെ ബാഗ് പരിശോധിക്കണമെന്നും എന്‍ ഐ എ ആവശ്യപ്പെട്ടു. ബംഗളൂരുവില്‍ നിന്ന് പിടിയിലാകുമ്പോള്‍ കൈവശമുണ്ടായിരുന്ന ബാഗ് കോടതിയുടെ സാന്നിധ്യത്തില്‍ പരിശോധിക്കണമെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *