പോളിടെക്നിക്ക് കോളജ് പ്രവേശനോത്സവത്തിൽ എസ്എഫ്ഐ – എബിവിപി സംഘർഷം; പ്രവർത്തകർക്ക് പരുക്ക്
പാലായിൽ എസ്എഫ്ഐ – എബിവിപി സംഘർഷം. പാലായിലെ കോനാട്ടുപാറ പോളിടെക്നിക് കോളജ് പ്രവേശനോത്സവത്തിലായിരുന്നു സംഘർഷം. സംഘർഷത്തിൽ ഇരു വിഭാഗങ്ങളിലെയും പ്രവർത്തകർക്ക് പരുക്കേറ്റു.
കോളജിൽ ഇന്ന് ഒന്നാം വർഷ വിദ്യാർത്ഥികൾക്കുള്ള പ്രവേശനോത്സവമായിരുന്നു. യൂണിയൻ ഭരിക്കുന്നത് എസ് എഫ് ഐ ആണ്. ഈ പരിപാടിക്കിടെയാണ് ആദ്യം സംഘർഷമുണ്ടായത്. കോളജിനു മുന്നിലെ കവാടത്തിനു മുന്നിൽ വച്ച് എബിവിപി പ്രവർത്തകരെ എസ്എഫ്ഐ പ്രവർത്തകർ തല്ലി. പ്രവേശന പരിപാടിയ്ക്ക് ശേഷം ഇവിടെ നിന്ന് എസ്എഫ്ഐ നേതാക്കളടക്കമുള്ള ആളുകൾ ബൈക്കിൽ പോകുന്ന സമയത്ത് കോളജിൽ നിന്ന് മാറി പാലാ സിവിൽ സ്റ്റേഷനു മുമ്പിൽ വച്ച് വാഹനം തടഞ്ഞുനിർത്തി എബിവിപി പ്രവർത്തകരും പുറത്തുനിന്നുള്ള ആർഎസ്എസ് പ്രവർത്തകരും ചേർന്ന് ഇവരെ ആക്രമിക്കുകയായിരുന്നു. ഒരു പറമ്പിൽ വച്ചാണ് ഇവർ എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ചത് ഈ ആക്രമണത്തിൽ കോളേജ് യൂണിയൻ ചെയർമാൽ ജോയലും കോളേജിലെ മറ്റു ഭാരവാഹികളായ ആദർശ്, ഉണ്ണി തുടങ്ങിയ ആൾ വിദ്യാർത്ഥികൾക്കും പരിക്കേറ്റിട്ടുണ്ട്.
തലയ്ക്കാണ് മർദ്ദനമേറ്റത്. വടികൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. ഇരുകൂട്ടർക്കും ഈ സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്. ജോയൽ, ആദർശ്, ഉണ്ണി എന്നിവരെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പാലാ പൊലീസ് കേസെടുത്തിട്ടുണ്ട്. സിവിൽ സ്റ്റേഷന്റെ മുൻപിൽ വച്ച് സംഘർഷമുണ്ടായ ഉടൻ തന്നെ പൊലീസ് അവിടെ എത്തിയിരുന്നു. അതുകൊണ്ട് തന്നെ വലിയ അനിഷ്ട സംഭവങ്ങൾ പൊലീസെത്തി ഇരു കൂട്ടരെയും കസ്റ്റഡിയിലെടുത്തു.