വിദ്യാർത്ഥികളെ എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചെന്ന് പരാതി
ആരോഗ്യ സർവകലാശാല കലോത്സവത്തിനെത്തിയ വിദ്യാർത്ഥികളെ എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചെന്ന് പരാതി. കോഴിക്കോട് മെഡിക്കൽ കോളജിലെ വിദ്യാർത്ഥികൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പെരിയ സിമെറ്റ് നേഴ്സിംഗ് കോളജിൽ നടന്ന കലോത്സവതിനിടയിലാണ് സംഭവം.
ഫലപ്രഖ്യാപനത്തിലെ അപാകത ചോദ്യം ചെയ്തതിനെ തുടർന്നാണ് ആക്രമിച്ചെതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ഫലപ്രഖ്യാപനത്തിലെ അപാകത ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ ട്രോഫി സ്വീകരിച്ചിരുന്നില്ല.
പെരിയ സിമെറ്റ് നേഴ്സിംഗ് കോളജിൽ നടന്ന കലോത്സവം ഇന്നലെ രാത്രിയാണ് സമാപിച്ചത്.