ലോക്ക് ഡൗൺ തുടരുമോയെന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും; കൂടുതൽ ഇളവുകൾക്ക് സാധ്യത
സംസ്ഥാനത്ത് ലോക്ക് ഡൗൺ തുടരണമോയെന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. രോഗവ്യാപനവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറഞ്ഞുവരുന്നുണ്ടെങ്കിലും ഒരാഴ്ച കൂടി ലോക്ക് ഡൗൺ തുടരണമെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. ലോക്ക് ഡൗൺ തുടരുകയാണെങ്കിൽ കൂടുതൽ മേഖലകളിൽ ഇളവുകൾ പ്രഖ്യാപിച്ചേക്കും
ഇന്നലെ മൊബൈൽ ഫോൺ, കണ്ണട ഷോപ്പുകൾക്ക് ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ചൊവ്വ, ശനി ദിവസങ്ങളിൽ ഈ ഷോപ്പുകൾക്ക് തുറക്കാം. ഒരു മാസത്തോളമായി അടഞ്ഞുകിടക്കുന്ന മറ്റ് കടകൾക്കും ഏതെങ്കിലും ദിവസം തുറക്കാൻ അനുമതി നൽകിയേക്കും.
ലോക്ക് ഡൗൺ നീട്ടുകയാണെങ്കിൽ ടിപിആർ പത്തിൽ താഴെ എത്തിക്കാനാകുമെന്ന നിർദേശമാണ് ആരോഗ്യവിദഗ്ധർ നൽകുന്നത്. ഇന്നലെ സംസ്ഥാനത്തെ ടിപിആർ 16 ശതമാനമായിരുന്നു.