Monday, January 6, 2025
Kerala

കൂടുതൽ ഇളവുകൾ; മൊബൈൽ, കണ്ണട ഷോപ്പുകൾ ആഴ്ചയിൽ രണ്ട് ദിവസം തുറക്കാം

സംസ്ഥാനത്തെ ലോക്ക് ഡൗൺ മാർഗനിർദേശങ്ങളിൽ കൂടുതൽ ഇളവുകൾ. മൊബൈൽ കടകൾ, കണ്ണട വിൽക്കുന്ന കടകൾ എന്നിവക്കാണ് ഇളവുകൾ. ഈ കടകൾക്ക് ചൊവ്വ, ശനി ദിവസങ്ങളിൽ തുറക്കാം.

നാളെ മുതൽ ഇളവ് പ്രാബല്യത്തിൽ വരും. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. അതേസമയം ട്രിപ്പിൾ ലോക്ക് ഡൗൺ ഉള്ള മലപ്പുറത്ത് ഇളവ് ബാധകമായിരിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *