സ്ഥാനാർഥി പട്ടികയിൽ പൂർണ തൃപ്തിയില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
യുഡിഎഫിന്റെ സ്ഥാനാർഥി പട്ടികയിൽ പൂർണ തൃപ്തിയില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇതേക്കുറിച്ചുള്ള കാര്യങ്ങൾ പിന്നീട് വെളിപ്പെടുത്തും. പരാതികൾ പറയേണ്ട വേദിയിൽ പറയും. സർവേ ഫലങ്ങളിൽ ആശങ്കയില്ലെന്നും രാമചന്ദ്രൻ പറഞ്ഞു
യുഡിഎഫ് ഇത്തവണ നൂറ് സീറ്റെങ്കിലും നേടും. വടകരയിൽ രമയുടെ സ്ഥാനാർഥിത്വത്തിൽ ഒരു എതിർപ്പുമില്ല. രമയെ കോൺഗ്രസ് പ്രവർത്തകർ ഏറ്റെടുത്തു കഴിഞ്ഞു. രമ സ്ഥാനാർഥിയാകണമെന്ന് താൻ ആഗ്രഹിച്ചിരുന്നതാണ്. സുകുമാരൻ നായർ പൊറുത്താലും പിണറായിയോട് നായർ സമുദായം പൊറുക്കില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു