Thursday, January 9, 2025
Kerala

ചെന്നിത്തലയുടെ ഇടപെടലിൽ അരിവിതരണം തടഞ്ഞ നടപടിക്കെതിരെ സർക്കാർ ഇന്ന് ഹൈക്കോടതിയിൽ

വെള്ള, നീല കാർഡുകാർക്ക് പതിനഞ്ച് രൂപക്ക് പത്ത് കിലോ സ്‌പെഷ്യൽ അരി വിതരണം ചെയ്യുന്നത് തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സർക്കാർ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. സ്‌പെഷ്യൽ അരിയെന്ന നിലയിൽ നേരത്തെയും വിതരണം ചെയ്തതാണെന്നും ബജറ്റിൽ പ്രഖ്യാപിച്ചതാണെന്നും സർക്കാർ ചൂണ്ടിക്കാണിക്കും

രമേശ് ചെന്നിത്തലയുടെ പരാതിയെ തുടർന്ന് അരിവിതരണം തെരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞിരുന്നു. സ്‌കൂൾ വിദ്യാർഥികൾക്കുള്ള അരി വിതരണത്തിനെതിരെയും പ്രതിപക്ഷം പരാതി നൽകിയിരുന്നു. ഇതിലും കമ്മീഷന് സർക്കാർ വിശദീകരണം നൽകിയിട്ടുണ്ട്

ഇതിനിടെ വിഷു-ഈസ്റ്റർ സൗജന്യ കിറ്റ് വിതരണം ഇന്ന് മുതൽ ആരംഭിക്കും. പെസഹ വ്യാഴത്തിലും ദുഃഖവെള്ളിയാഴ്ചയും കട തുറക്കാനാകില്ലെന്ന് റേഷൻ വ്യാപാരികൾ അറിയിച്ചതോടെയാണ് കിറ്റ് ഇന്ന് മുതൽ കൊടുക്കാൻ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *