ഒടുവിൽ മുല്ലപ്പള്ളി തോൽവി സമ്മതിച്ചു; കല്ലാമല ഡിവിഷനിലെ സ്ഥാനാർഥിയെ പിൻവലിക്കും
വടകര ബ്ലോക്ക് പഞ്ചായത്തിലെ കല്ലാമല ഡിവിഷനിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥി പിൻമാറും. ആർഎംപി-യുഡിഎഫ് മുന്നണിയിലെ സി സുഗതനെതിരെ മത്സരിക്കുന്നതിനായി തയ്യാറെടുത്ത കോൺഗ്രസ് സ്ഥാനാർഥി കെ പി ജയകുമാർ സ്ഥാനാർഥിത്വം പിൻവലിക്കും
യുഡിഎഫിന്റെ ജയസാധ്യതക്ക് വിരുദ്ധമായ നീക്കമുണ്ടാകില്ലെന്നും കൈപ്പത്തി ചിഹ്നത്തിൽ നിർത്തിയ സ്ഥാനാർഥിയെ പിൻവലിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. യുഡിഎഫ് ധാരണക്ക് വിരുദ്ധമായി മുല്ലപ്പള്ളിയാണ് കല്ലാമല ഡിവിഷനിൽ സ്വന്തം വാശിക്ക് സ്ഥാനാർഥിയെ നിർത്തി പാർട്ടി ചിഹ്നം നൽകിയത്. ഇതിനെതിരെ കെ മുരളീധരൻ പരസ്യമായി തന്നെ രംഗത്തുവന്നിരുന്നു