യുഡിഎഫ് വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തും: മുല്ലപ്പള്ളി രാമചന്ദ്രൻ
വലിയ ഭൂരിഭക്ഷത്തോടെ യു ഡി എഫ് സംസ്ഥാനത്ത് അധികാരത്തിൽ വരുമെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പുതുമുഖങ്ങളും യുവതലമുറയും പരിചയസമ്പന്നരുമുള്ള ഒന്നാന്തരം സ്ഥാനാർഥി പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. സീറ്റുകളുടെ കാര്യത്തിൽ ഉറപ്പിച്ചോളൂ. യു ഡി എഫ് സെഞ്ച്വറി അടിക്കുമെന്നും രാമചന്ദ്രൻ പറഞ്ഞു.
ജനങ്ങളുമായി ആശയ സംവാദം നടത്തി തയ്യാറാക്കിയ പ്രകടന പത്രിക യാഥാർഥ്യ ബോധ്യവും ജനകീയ സ്വഭാവവുമുള്ളതാണ്. അത് വോട്ടെടുപ്പിലും പ്രതിഫലിക്കും. ഇപ്പോൾ നടക്കുന്ന സർവേകളിൽ ഒന്നും വിശ്വാസമില്ല. ജനങ്ങളാണ് യജമാനന്മാർ അവരുടെ സർവ്വേ ഏപ്രിൽ ആറിനാണെന്നും രാമചന്ദ്രൻ വ്യക്തമാക്കി.