കോൺഗ്രസിന്റേത് രാജ്യത്തെ തന്നെ ഏറ്റവും മികച്ച സ്ഥാനാർഥി പട്ടികയെന്ന് കോൺഗ്രസ് പ്രസിഡന്റ്
കേരളത്തിലേത് രാജ്യത്തെ ഏറ്റവും മികച്ച സ്ഥാനാർഥി പട്ടികയാണ് കോൺഗ്രസ് പ്രഖ്യാപിച്ചതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. വിജയമായിരുന്നു പട്ടികയുടെ മാനദണ്ഡം. കോൺഗ്രസ് ഏകാധിപത്യ പാർട്ടിയല്ല. 55 ശതമാനം പുതുമുഖങ്ങളെ കോൺഗ്രസ് സ്ഥാനാർഥികളാക്കി. ഇക്കാര്യത്തിൽ സോണിയ ഗാന്ധി അതീവ ജാഗ്രത കാണിച്ചു
ലതിക സുഭാഷും സിപിഎമ്മും തമ്മിലുള്ള ബന്ധത്തെ കുറിച്ച് കോട്ടയത്ത് പറയും. എ കെ ആന്റണി നാളെ മുതൽ കേരളത്തിൽ ക്യാമ്പ് ചെയ്യും. ഓഖിയിൽ മുഖ്യമന്ത്രി പകച്ചുപോയി. പെട്ടിമുടിയിൽ ദുരന്തമുണ്ടായപ്പോൾ ആദ്യമെത്തിയത് കോൺഗ്രസുകാരാണ്. അക്രമരഹിതമായ കേരളമാണ് യുഡിഎഫിന്റെ മുദ്രവാക്യം.
നേമത്ത് കുമ്മനത്തെ നേരിടാൻ സിപിഎം നിർത്തിയത് ദുർബലനായ സ്ഥാനാർഥിയെയാണ്. ഇതിൽ നിന്നും അവരുടെ അന്തർധാര മനസ്സിലാകുമെന്നും രാമചന്ദ്രൻ പറഞ്ഞു.