യുവാക്കൾ മദ്യം നൽകിയെന്നും പീഡനത്തിന് ശ്രമിച്ചെന്നും ചിൽഡ്രൻസ് ഹോമിലെ പെൺകുട്ടികളുടെ മൊഴി
കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറ് പെൺകുട്ടികളെ കാണാതായ സംഭവത്തിൽ പുതിയ വഴിത്തിരിവ്. പെൺകുട്ടികൾക്ക് ഒപ്പമുണ്ടായിരുന്ന യുവാക്കൾക്കെതിരെ കേസെടുത്തു. യുവാക്കൾ മദ്യം നൽകിയെന്നും ശാരീരികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും പെൺകുട്ടികൾ പോലീസിന് മൊഴി നൽകി. ജുവനൈൽ ജസ്റ്റിസ് ആക്ട്, പോക്‌സോ വകുപ്പുകൾ ചേർത്താണ് യുവാക്കൾക്കെതിരെ കേസെടുക്കുക
റിപബ്ലിക് ദിനാഘോഷങ്ങൾക്കിടെയാണ് പെൺകുട്ടികൾ വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് കടന്നത്. ഇവർ പിന്നീട് ബംഗളൂരുവിലേക്ക് കടക്കുകയായിരുന്നു. മഡിവാളയിൽ പെൺകുട്ടികൾക്ക് വേണ്ടി മുറി ബുക്ക് ചെയ്തിരുന്നത് ഈ യുവാക്കളായിരുന്നു. മഡിവാളയിൽ നിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ ഒരു പെൺകുട്ടിയെയും മാണ്ഡ്യയിൽ വെച്ച് മറ്റൊരു പെൺകുട്ടിയെയും മറ്റ് നാല് പേരെ മലപ്പുറം എടക്കരയിൽ വെച്ചുമാണ് പോലീസ് പിടികൂടിയത്
യുവാക്കളെ കാണാനായാണ് പെൺകുട്ടികൾ പുറപ്പെട്ടതെന്നാമ് പോലീസ് പറയുന്നത്. ഇവർ ചിൽഡ്രൻസ് ഹോമിൽ നിന്ന് ചാടിയത് യുവാക്കളുടെ പ്രേരണയിലാണോയെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.