കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായവരിൽ ഒരു കുട്ടിയെ കൂടി കണ്ടെത്തി
കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായവരിൽ ഒരു കുട്ടിയെ കൂടി കണ്ടെത്തി. ആറ് കുട്ടികളെ കാണാതായതിൽ ഇതുവരെ രണ്ട് കുട്ടികളെയാണ് കണ്ടെത്തിയത്. മൈസൂർ മാണ്ഡ്യയിൽ വെച്ചാണ് രണ്ടാമത്തെ കുട്ടിയെ കണ്ടെത്തിയത്. ഒരാളെ വ്യാഴാഴ്ച ബംഗളുരു മഡിവാളയിൽ വെച്ച് കണ്ടെത്തിയിരുന്നു
മൈസൂരുവിൽ നിന്ന് കോഴിക്കോടേക്ക് വരാനുള്ള തയ്യാറെടുപ്പിലായിരുന്നു പെൺകുട്ടിയെന്ന് പോലീസ് പറയുന്നു. ഇവരെ കോഴിക്കോട് എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. രക്ഷപ്പെട്ട മറ്റ് നാല് പെൺകുട്ടികളും അധികം ദൂരമൊന്നും പോകാൻ സാധ്യതയില്ലെന്നാണ് പോലീസ് വിലയിരുത്തുന്നത്.
പോലീസിന്റെ രണ്ട് സംഘങ്ങൾ ബംഗളൂരുവിലേക്ക് പോയിട്ടുണ്ട്. റിപബ്ലിക് ദിനാഘോഷത്തിനിടെയാണ് ഇവർ ചിൽഡ്രൻസ് ഹോമിൽ നിന്ന് രക്ഷപ്പെട്ടത്. പിന്നീട് ബംഗളൂരുവിൽ എത്തുകയായിരുന്നു. രണ്ട് യുവാക്കളുടെ സഹായവും ഇവർക്ക് ലഭിച്ചിരുന്നു.