കോഴിക്കോട് ചിൽഡ്രണ്‍സ് ഹോമിൽ നിന്ന് കാണാതായ ഒരു പെണ്‍കുട്ടിയെ കൂടി കണ്ടെത്തി
കോഴിക്കോട് വെള്ളിമാടുകുന്ന് ചിൽഡ്രണ്‍സ് ഹോമിൽ നിന്ന് കാണാതായ ഒരു കുട്ടിയെ കൂടി കണ്ടെത്തി. മൈസൂരിനടുത്തെ മാണ്ഡ്യയിൽ വെച്ചാണ് കുട്ടിയെ കണ്ടെത്തിയത്. മൈസൂരിൽ നിന്ന് കോഴിക്കോട്ടെക്ക് യാത്ര ചെയ്യുകയായിരുന്നു പെൺകുട്ടി. ഇനിയും നാല് പെൺകുട്ടികളെ കൂടി കണ്ടെത്താനുണ്ട്.
ചിൽഡ്രൻസ് ഹോമിൽ നിന്ന് ചാടിപ്പോയ ആറ് പെണ്‍കുട്ടികളെത്തിയത് ബെംഗുളൂരു മടിവാള മാരുതി നഗറിലെ ഒരു അപാർട്മെന്റിലാണ്. രണ്ട് യുവാക്കളും ഇവർക്കൊപ്പമുണ്ടായിരുന്നു. അപാർട്ട്മെന്‍റിലുള്ളവര്‍ക്ക് സംശയംതോന്നി ഐഡി കാർഡ് ആവശ്യപ്പെട്ടു. ഇതോടെ പെണ്‍കുട്ടികള്‍ അപാർട്ട്മെന്‍റില്‍ നിന്ന് ഇറങ്ങി ഓടി. ഒരു പെണ്‍കുട്ടിയെയും യുവാക്കളെയും അപാർട്മെന്‍റ് ജീവനക്കാർ മടിവാള പൊലീസിനെ ഏല്‍പ്പിച്ചു.