Saturday, April 12, 2025
Kerala

വിഴിഞ്ഞം സമരസമിതി വെടിവയ്‌പ്പുണ്ടാകാൻ ആഗ്രഹിക്കുന്നു, പിന്നിൽ കുബുദ്ധി ; സിപിഐഎം

വിഴിഞ്ഞം സമരസമിതി വെടിവയ്‌പ്പുണ്ടാകാൻ ആഗ്രഹിക്കുകയാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. മത്സ്യത്തൊഴിലാളികളെ ആകെ തിരിച്ചിവിടുന്ന കുബുദ്ധിയാണ് പ്രവർത്തിക്കുന്നത്. മത്സ്യത്തൊഴിലാളികളെയും മറ്റുള്ളവരെയും തമ്മിലടിക്കാൻ മാത്രമേ വൈദികരുടെ നിലപാട് സഹായിക്കുകയുള്ളൂ. സമവായ ചർച്ചകളിൽ അതിരൂപത ഒളിച്ചുകളിച്ചെന്നും ഏതോ ശക്തിയുടെ പ്രേരണയിൽ സമരം നീട്ടിക്കൊണ്ട് പോവുകയായിരുന്നു എന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു.

‘ഇന്ന് യാഥാർത്ഥത്തിൽ മത്സ്യത്തൊഴിലാളികളെ പറ്റിച്ച് നടത്തുന്ന സമരണമാണ് നടക്കുന്നത്. മത്സ്യത്തൊഴിലാളികളും കരയിലുള്ളവരും തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും ശത്രുക്കളായി മാറുന്ന മാനസികാവസ്ഥയിലേക്ക് എത്തിക്കാനാണ് പുരോഹിതന്മാരുടെ ഇന്നത്തെ സമരത്തെ കൈമുറ. വികാരപരമായി സമരത്തെ തിരിച്ചുവിടുകയാണ് അവരുടെ ലക്ഷ്യം’- ആനാവൂർ നാഗപ്പൻ പറഞ്ഞു.

വിഴിഞ്ഞത്ത് സമാധാനപരമായി മുന്നോട്ട് പോയ സമരത്തെ പൊളിക്കാൻ സർക്കാർ ആസൂത്രിത ശ്രമം നടത്തിയെന്ന് സമരസമിതി കൺവീനർ ഫാ. യൂജിൻ പെരേര പറഞ്ഞു. ഒരു വിഭാഗം ആളുകൾ സമരപ്പന്തലിന് മുന്നിലേക്ക് വന്ന് സമരക്കാരെ അധിക്ഷേപിക്കുന്ന രീതിയിൽ സംസാരിക്കുകയും അപഹസിക്കുകയും ചെയ്തു. അതാണ് ഇന്നലെ സംഘർഷത്തിലേക്ക് എത്തിയത്. അദാനി ഗ്രൂപ്പിന്റെ ഏജന്റുമാർ ഇന്നലെ നടന്ന ആക്രമണങ്ങൾക്ക് പിന്നിലുണ്ട്. സർക്കാരിന് ധൈര്യമുണ്ടെങ്കിൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *