Thursday, April 10, 2025
Kerala

വിഴിഞ്ഞം, ‘ഇടപെടല്‍ നടത്താമെന്ന് സിപിഎം ഉറപ്പുനല്‍കി’: സമരസമിതി

തിരുവനന്തപുരം: വിഴിഞ്ഞം പ്രശ്‍നത്തില്‍ സിപിഎം ഇടപെടലുണ്ടാകുമെന്ന് ഉറപ്പ് കിട്ടിയതായി സമരസമിതി. സിപിഎം സംസ്ഥാന സെക്രട്ടറിയെ കണ്ടശേഷമാണ് സമരസമിതിയുടെ പ്രതികരണം. മന്ത്രിസഭാ ഉപസമിതിയുമായി ചർച്ച ചെയ്ത്‌ നയപരമായ തീരുമാനങ്ങളിലേക്ക് എത്താമെന്നറിയിച്ചു. വിഷയത്തില്‍ അതിരൂപതയ്ക്ക് തുറന്ന മനസാണ്. സർക്കാർ നിർദേശങ്ങളിൽ തിങ്കളാഴ്‍ച്ച നിലപാടറിയിക്കും. സമരം ജീവന്മരണ പോരാട്ടമാണ്. ആശങ്കകൾ അവസാനിക്കുമെങ്കിൽ സമവായം സാധ്യമാണെന്നും സമരസമിതി അറിയിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *