Thursday, October 17, 2024
Kerala

ആലുവ ആർഎസ്എസ് ഓഫീസിന് കേന്ദ്രസേന സുരക്ഷ

ആലുവ ആർഎസ്എസ് ഓഫീസിന് കേന്ദ്രസേനയുടെ സുരക്ഷ. അഞ്ച് ആർഎസ്എസ് പ്രവർത്തകർക്ക് ഭീഷണിയെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് സുരക്ഷ. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്‍റലിജന്‍റ്സ് റിപ്പോര്‍ട്ട് അനുസരിച്ചാണ് സുരക്ഷ ഒരുക്കിയത്. അമ്പതോളം വരുന്ന കേന്ദ്ര സേനയാണ് എത്തിയത്. ആര്‍എസ്എസ് കാര്യാലയത്തിലെത്തി വിശദാംശങ്ങള്‍ ശേഖരിച്ചു.

നിർദേശം ലഭിച്ചാൽ ഉടൻ പിഎഫ്ഐ ഓഫീസുകൾ സീൽ ചെയ്യുമെന്ന് ആലുവ റൂറൽ എസ് പി വിവേക് കുമാർ ട്വന്റിഫോറിനോട് പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പൊലീസുകാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ആർഎസ്എസ് കാര്യാലയത്തിന്റെ സുരക്ഷയൊരുക്കിയത് മുന്നൊരുക്കത്തിന്റെ ഭാഗമായിട്ടാണെന്നും ആലുവ റൂറൽ എസ് പി വിവേക് കുമാർ പറഞ്ഞു.

ആര്‍എസ്എസ് കാര്യാലയമായ കേശവ സ്മൃതിക്കും സുരക്ഷ ഒരുക്കിയിട്ടുണ്ട്. എറണാകുളം ജില്ലയിൽ കൂടുതൽ നേതാക്കൾക്ക് സുരക്ഷ ഒരുക്കാനും കേന്ദ്രം നിർദേശം നല്‍കി. എറണാകുളം ജില്ലയില്‍ പോപ്പുലര്‍ ഫ്രണ്ടിന് സ്വാധീനമുള്ള മേഖലയാണ് ആലുവ.

പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് ശേഷം കേരളത്തില്‍ കനത്ത പൊലീസ് സുരക്ഷയൊരുക്കിയിട്ടുണ്ട്. ഇന്‍റലിന്‍റ്സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പൊലീസ് സുരക്ഷയൊരുക്കിയത്. പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീട്ടിലും പൊലീസ് പരിശോധന നടത്തുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കൊപ്പം എട്ട് അനുബന്ധ സംഘടനകളെയും കേന്ദ്ര സര്‍ക്കാര്‍ ഇന്ന് നിരോധിച്ച് ഉത്തരവിറക്കി

Leave a Reply

Your email address will not be published.