കഴിഞ്ഞ 27 ദിവസത്തിനിടെ ഒരു ലക്ഷത്തോളം കൊവിഡ് കേസുകൾ; കേരളത്തിൽ സ്ഥിതി അതീവ രൂക്ഷം
സംസ്ഥാനത്ത് കഴിഞ്ഞ 27 ദിവസത്തിനിടെ ഒരു ലക്ഷത്തോളം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഈ മാസത്തിൽ 27ാം തീയതി വരെ 99,999 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ കൊവിഡ് ബാധിച്ചത് 1,75,384 പേർക്കാണ്. ഇതിൽ പകുതിയിലേറെയും സെപ്റ്റംബർ മാസത്തിലാണെന്നത് രോഗവ്യാപനത്തിന്റെ വ്യാപ്തി കാണിക്കുന്നു
100 പരിശോധനകളിൽ 13.87 രോഗികൾ എന്നതാണ് ടെസ്റ്റ് പോസിറ്റിവിറ്റി കണക്ക് നിലവിൽ. കഴിഞ്ഞാഴ്ച ഇത് 11.57 ശതമാനമായിരുന്നു. കർണാടകയും മഹാരാഷ്ട്രയും മാത്രമാണ് കേരളത്തിന് മുകളിലുള്ളത്. രാജ്യത്ത് ചികിത്സയിലുള്ളവരുടെ നിരക്ക് 15.96 ആണെന്നിരിക്കെ സംസ്ഥാനത്ത് 32.34 ആണ്
ദേശീയതലതത്തിൽ രോഗമുക്തി നിരക്ക് 82 ശതമാനമാണെങ്കിൽ സംസ്ഥാനത്ത് 67 ശതമാനമാണ്. രോഗികളുടെ എണ്ണം കുത്തനെ ഉയർന്നാൽ ഡിസ്ചാർജ് പ്രോട്ടോക്കോൾ ആരോഗ്യവകുപ്പ് മാറ്റം വരുത്തിയേക്കും