Saturday, October 19, 2024
National

24 മണിക്കൂറിനിടെ ഒരു ലക്ഷത്തിനടുത്ത് പുതിയ കേസുകൾ;1201 കൊവിഡ് മരണം

രാജ്യത്ത് കഴിഞ്ഞ 23 മണിക്കൂറിനിടെ ഒരു ലക്ഷത്തിനടുത്ത് ആളുകൾക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 46ലക്ഷം കടന്നു. 97,570 പേർക്കാണ് ഒരു ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത്.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 46,59,985 പേർക്കാണ് ഇതിനോടകം രോഗം സ്ഥിരീകരിച്ചത്. 1201 പേർ 24 മണിക്കൂറിനിടെ മരിച്ചതോടെ ആകെ മരണസംഖ്യ 77472 ആയി ഉയർന്നു

9,58,316 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 36,24,197 പേർ രോഗമുക്തി നേടി. മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം പത്ത് ലക്ഷം കടന്നു. ഇന്നലെ 24,886 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത് 293 പേർ മരിച്ചു. സംസ്ഥാനത്ത് മാത്രം 28,724 പേർ മരിച്ചു

Leave a Reply

Your email address will not be published.