പഞ്ചാബിനെ ഒന്ന് കൊതിപ്പിച്ചു, പിന്നെ ചങ്കിൽ കയറി പൊങ്കാലയിട്ടു; തിവാട്ടിയ-ദി റിയൽ സൈക്കോ
പഞ്ചാബിന്റെ റൺ ചേസ് ചെയ്യുന്ന രാജസ്ഥാന്റെ 18ാം ഓവർ വരെ ആരാധകരുടെ ചീത്ത കേട്ടുകൊണ്ടിരുന്ന ഒരു താരമായിരുന്നു രാഹുൽ തിവാട്ടിയ. തകർപ്പനടികൾക്ക് സ്മിത്ത് നിയോഗിച്ച് ഇറക്കി വിട്ടതാണ് തിവാട്ടിയയെ. പക്ഷേ തുടക്കത്തിൽ വൻ പരാജയമാകുന്നതായിരുന്നു കണ്ടത്.
തിവാട്ടിയ ഡോട്ട് ബോളുകൾ സൃഷ്ടിക്കുന്നതിനൊപ്പം ജയിക്കാനവശ്യമായ റൺ റൺറേറ്റും കുത്തനെ ഉയർന്നു. 17ാം ഓവറിൽ സഞ്ജു വീണതോടെ രാജസ്ഥാന്റെ പ്രതീക്ഷകൾ അവസാനിച്ചുവെന്നായിരുന്നു ആരാധകരുടെ സ്ഥിതി.
മറുവശത്ത് പഞ്ചാബിന്റെ പ്രതീക്ഷ തിവാട്ടിയയിലായിരുന്നു. സഞ്ജു പുറത്തായതോടെ ഇനി വെല്ലുവിളികൾ ഇല്ലെന്ന് അവരുറപ്പിച്ചു. 18ാം ഓവറിൽ തിവാട്ടിയയെ നേരിടാൻ കോട്‌റലിനെ കൊണ്ടുവന്നതും ഇതിന്റെ ഭാഗമായിട്ടാണ്. പക്ഷേ പ്രതിനായകൻ നായകനായി മാറുന്നതാണ് പിന്നീട് കണ്ടത്.