കൊവിഡ് കണക്കിൽ ഞെട്ടി രാജ്യം, ഒറ്റ ദിവസത്തിനിടെ ലക്ഷത്തിനടുത്ത് കേസുകൾ; കൊവിഡ് ബാധിതരുടെ എണ്ണം 41 ലക്ഷം കടന്നു
കൊവിഡ് കണക്കുകളിൽ വിറങ്ങലിച്ച് രാജ്യം. കടുത്ത ആശങ്കയുയർത്തി കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിനടുത്ത് ആളുകൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 90,632 പേർക്കാണ് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്.
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഇതോടെ 41 ലക്ഷം പിന്നിട്ടു. 41,13,811 പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. 1065 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. കൊവിഡ് മരണസംഖ്യ ഇതോടെ 70,626 ആയി ഉയർന്നു.
31,80,865 പേർ രോഗമുക്തി നേടി. 8,62,320 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. രോഗമുക്തി നിരക്ക് 77.23 ശതമാനമായി. മഹാഹാഷ്ട്ര, ആന്ധ്ര, കർണാടക എന്നീ സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം രൂക്ഷമായി തുടരുന്നത്.