രാമനാട്ടുകരയിൽ ലോറിയും ജീപ്പും കൂട്ടിയിടിച്ച് ജീപ്പ് യാത്രക്കാരായ രണ്ട് പേർ മരിച്ചു
കോഴിക്കോട് രാമനാട്ടുകരയിൽ നടന്ന വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. ബൈപ്പാസിൽ വെച്ച് ജീപ്പും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കോട്ടയം സ്വദേശികളായ ശ്യാം വി ശശി, ജോർജ് എന്നിവരാണ് മരിച്ചത്.
പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. ചേളാരിക്ക് പോകുകയായിരുന്ന ലോറിയും വയനാട്ടിലേക്ക് പോകുകയായിരുന്ന താർ ജീപ്പുമാണ് കൂട്ടിയിടിച്ചത്. മരിച്ചവർ ജീപ്പ് യാത്രികരാണ്.