പുനലൂർ എക്‌സ്പ്രസിൽ യുവതി ആക്രമിക്കപ്പെട്ടു; ആഭരണങ്ങൾ മോഷ്ടിച്ചു, ട്രെയിനിൽ നിന്ന് വീണു പരുക്കേറ്റ യുവതി ചികിത്സയിൽ
ഗുരുവായൂർ-പുനലൂർ എക്‌സ്പ്രസിൽ യുവതിക്ക് നേരെ അജ്ഞാതന്റെ ആക്രമണം. എറണാകുളം മുളന്തുരുത്തി സ്വദേശിനിയായ യുവതിയെയാണ് ഭീഷണിപ്പെടുത്തി ആഭരണങ്ങൾ കവർന്ന ശേഷം ആക്രമിക്കുകയായിരുന്നു. ട്രെയിനിൽ നിന്ന് വീണു പരുക്കേറ്റ യുവതിയെ കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ബുധനാഴ്ച രാവിലെ ഒലിപ്പുറത്ത് വെച്ചാണ് സംഭവമുണ്ടായത്. ചെങ്ങന്നൂരിലെ സ്‌കൂളിൽ ക്ലർക്കാണ് യുവതി. ഇവർ മാത്രമാണ് സ്ത്രീകളുടെ കമ്പാർട്ട്‌മെന്റിലുണ്ടായിരുന്നത്. ട്രെയിൻ മുളന്തുരുത്തി സ്റ്റേഷൻ വിട്ടതിന് പിന്നാലെ അജ്ഞാതൻ യുവതിയുടെ അടുത്തെത്തുകയും സ്‌ക്രൂഡ്രൈവർ ചൂണ്ടി ഭീഷണിപ്പെടുത്തി മാലയും വളയും ഊരി വാങ്ങിക്കുകയുമായിരുന്നു
ഇതിന് ശേഷം ആക്രമിക്കാൻ ശ്രമിച്ചപ്പോൾ യുവതി രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു. യുവതിയെ ഇയാൾ തള്ളിയിട്ടതാണോ സ്വയം ചാടിയതാണോയെന്ന് വ്യക്തമല്ല.