പുനലൂർ പാസഞ്ചറിൽ യുവതി ആക്രമിക്കപ്പെട്ട സംഭവം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു
ഗുരുവായൂർ-പുനലൂർ പാസഞ്ചറിൽ യുവതിയെ ആക്രമിച്ച് ആഭരണങ്ങൾ കവർന്ന സംഭവത്തിൽ ഹൈക്കോടതി സ്വമേധായ കേസെടുത്തു. കേസിൽ പോലീസിനോടും റെയിൽവേയോടും ഹൈക്കോടതി വിശദീകരണം തേടി. സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും കേസിലെ പ്രതിയെ പിടികൂടാൻ പോലീസിന് സാധിച്ചിരുന്നില്ല
പ്രതിയ്ക്കായി പോലീസ് ലൂക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. നൂറനാട് സ്വദേശി ബാബുക്കുട്ടനാണ് യുവതിയെ ആക്രമിച്ചത്. ഇയാൾക്കായി കോട്ടയം, ആലപ്പുഴ ജില്ലകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
പ്രതി കേരളം കടക്കാനുള്ള സാധ്യത കുറവാണ്. രണ്ട് ഡി വൈ എസ് പിമാരടങ്ങുന്ന ഇരുപതംഗ സംഘമാണ് പ്രതിയ്ക്കായി തെരച്ചിൽ നടത്തുന്നത്.