വണ്ടൂരിൽ ലോറിയിൽ കടത്താൻ ശ്രമിച്ച 150 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ
മലപ്പുറം വണ്ടൂരിൽ ലോറിയിൽ കടത്താൻ ശ്രമിച്ച 150 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ മൂന്ന് പേർ പിടിയിലായി. ചെർപ്പുളശ്ശേരി സ്വദേശി ജാബിർ, ആലുവ സ്വദേശി മിഥുൻ., പുത്തൻവീട്ടിൽ സുജിത് എന്നിവരാണ് പിടിയിലായത്.
ആന്ധ്രയിൽ നിന്നാണ് കഞ്ചാവ് എത്തിച്ചത്. കൊച്ചിയിലേക്ക് വിതരണത്തിന് കൊണ്ടുപോകും വഴിയാണ് ഇവർ പിടിയിലായത്. എക്‌സൈസും നർക്കോട്ടിക് സ്‌ക്വാഡും സംയുക്തമായാണ് പരിശോധന നടത്തിയത്.