Saturday, October 19, 2024
Wayanad

സംസ്ഥാനത്ത് ആർടിപിസിആർ ടെസ്റ്റിന് ഈടാക്കുന്നത് രാജ്യത്തെ ഉയർന്ന തുക ;സർക്കാർ ഇടപെടണം :യൂത്ത് കോൺഗ്രസ്‌ തിരുനെല്ലി മണ്ഡലം കമ്മിറ്റി ആവിശ്യപെട്ടു

തിരുനെല്ലി :കൊവിഡ് ആർടിപിസിആർ ടെസ്റ്റിന്‍റെ തുക കുറയ്ക്കണമെന്ന് യൂത്ത് കോൺഗ്രസ്‌ തിരുനെല്ലി മണ്ഡലം കമ്മിറ്റി ആവിശ്യപെട്ടു . കൊവിഡ് സാന്നിധ്യം തിരിച്ചറിയാന്‍ ഏറ്റവും ഭലപ്രദമായ ആർടിപിസിആറിന് രാജ്യത്തെ ഉയർന്ന തുകയാണ് കേരളത്തില്‍ ഈടാക്കുന്നത്. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ടെസ്റ്റിന്‍റെ തുക കുറയ്ക്കാന്‍ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് യൂത്ത് കോൺഗ്രസ്‌ അഭ്യർത്ഥിക്കുന്നത്.

ആർടിപിസിആർ ടെസ്റ്റ് ചാർജ് കേരളത്തിൽ കുത്തനെ കുറയ്ക്കണം.. കോവിഡ് കണ്ടെത്താനുള്ള ആർ ടി പി സിആർ ടെസ്റ്റിന് രാജ്യത്തെ ഏറ്റവും കൂടുതൽ ചാർജ് സ്വകാര്യ ലാബുകളിൽ ഈടാക്കുന്ന സംസ്ഥാനം കേരളമാണ്..കേരളത്തിൽ ആർടിപിസിആർ ടെസ്റ്റിന് ചാർജ് ഈടാക്കുന്നത് 1700 രൂപ.. ഈ ഭീമമായ തുക സാധാരണക്കാർക്കും പാവപ്പെട്ടവർക്കും താങ്ങാൻ കഴിയില്ല..
ഒഡീഷയിൽ 400 രൂപയും മഹാരാഷ്ട്രയിൽ 500 രൂപയും മാത്രമേ ഇതിന് ചാർജ് ഈടാക്കുന്നുള്ളൂ..
സർക്കാർ അടിയന്തരമായി ഇടപെട്ട് ചാർജ് പരമാവധി കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. യൂത്ത് കോൺഗ്രസ്‌ മാനന്തവാടി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ ഷംസീർ അരണപ്പാറ, തിരുനെല്ലി മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ വിനോദ് അത്തിപാളി, സഞ്ജയ്‌ കൃഷ്ണ, റഹീഷ് ടി. എ, ദിനേശ് കൊട്ടിയൂർ, ഉദൈഫ തോൽപ്പെട്ടി, ഹസ്സൻ കൈക്കുളം, യുസുഫ് കെ എ, എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.