Monday, April 14, 2025
Kerala

കോതമംഗലത്ത് ഭാര്യയെ പടക്കമെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

കോതമംഗലത്ത് ഭാര്യയെ പടക്കമെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിലായി. കോതമംഗലം സ്വദേശി അലക്‌സിനെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. ആക്രമണത്തിൽ ഭാര്യാപിതാവിനും പരുക്കേറ്റിട്ടുണ്ട്. വിവാഹമോചനത്തിന് കേസ് കൊടുത്തതിനാണ് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു.

നാല് മാസമായി ഭർത്താവിൽ നിന്നകന്ന് സ്വന്തം വീട്ടിലാണ് ഭാര്യ എൽസ താമസിക്കുന്നത്. സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുകയാണ് എൽസ. അവിടെ നിന്ന് തിരിച്ച് പിതാവിനൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്യുമ്പോഴാണ് ഭർത്താവ് അലക്‌സ് വഴിയിൽ വച്ച് ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്ന ഇവർക്ക് നേരെ ഒരു സ്‌ഫോടകവസ്തു എറിയുകയും ഭാര്യക്കും ഭാര്യ പിതാവിനും പരുക്കേൽക്കുകയും ചെയ്യുന്നത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പിന്നീടാണ് പൊലീസ് എറിഞ്ഞത് പടക്കമാണ് എന്നുള്ള കാര്യം സ്ഥിരീകരിക്കുന്നത്.

പടക്കമെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചതിനാണ് ഇപ്പോൾ ഭർത്താവായ അലക്‌സിനെതിരെ കേസെടുത്തിട്ടുള്ളത്. അലക്‌സിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അലക്‌സിനെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *