ലൈഫ് മിഷന്‍ കോഴക്കേസ്; എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ വിധി മറ്റന്നാള്‍
ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ വിധി വ്യാഴാഴ്ച.
കേസില്‍ തനിക്കെതിരെയുള്ളത് മൊഴികള്‍ മാത്രമാണെന്നും തെറ്റായി പ്രതി ചേര്‍ക്കുകയാണ് ഇഡി ചെയ്തതെന്നുമാണ് ശിവശങ്കറിന്റെ വാദം.
തന്നെ ഒന്‍പത് ദിവസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെന്നും അന്വേഷണവുമായി സഹകരിച്ചെന്നും ശിവശങ്കര്‍ വാദിക്കുന്നു. എന്നാല്‍ ശിവശങ്കര്‍ അന്വേഷണവുമായി സഹകരിച്ചില്ലെന്നും അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ ജാമ്യം അനുവദിക്കരുതെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ് വാദം.
കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് വീണ്ടും നോട്ടീസ് നല്‍കാനൊരുങ്ങുകയാണ് ഇ.ഡി. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് നീക്കം.