എൻ.ഐ.ടി ക്വാട്ടേഴ്‌സിൽ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തീകൊളുത്തി ആത്മഹത്യ ചെയ്‌തു
കോഴിക്കോട് എൻ.ഐ.ടി ക്വാട്ടേഴ്‌സിൽ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്‌തു. എൻ.ഐ.ടി ജീവനക്കാരായ അജയകുമാർ (56 ), ലില്ലി (48 ) എന്നിവരാണ് മരിച്ചത്.
മകനെയും കൊലപ്പെടുത്താൻ അജയകുമാർ ശ്രമിച്ചു. ചില കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണം. ഭാര്യ ലില്ലിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് അജയകുമാർ ആത്മഹത്യ ചെയ്യുകയായിരുന്നു. ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് തീകൊളുത്തിയാണ് ആത്മഹത്യ ചെയ്‌തത്.
പുലർച്ചെ നാലു മണിയോടു കൂടെയായിരുന്നു സംഭവം. പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ സുദർശൻ, ഫയർഫോഴ്‌സ്, എസ്.ഐ അബ്ദുൾ റഹ്മാൻ, കുന്ദമംഗലം എസ്.ഐ അഷ്‌റഫ് തുടങ്ങിയവർ സ്ഥലത്ത് എത്തിയിട്ടുണ്ട്. പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.