തിരുവനന്തപുരത്ത് ഭർത്താവ് ഭാര്യയെ നടുറോഡിലിട്ട് വെട്ടിക്കൊന്നു
തിരുവനന്തപുരം ശാസ്തവട്ടത്ത് ഭർത്താവ് ഭാര്യയെ നടുറോഡിലിട്ട് വെട്ടിക്കൊന്നു. ജോലി കഴിഞ്ഞ് വരികയായിരുന്ന ഷീബ(38)യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് സെൽവരാജ് എന്ന സുരേഷിനെ പോത്തൻകോട് പോലീസ് കസ്റ്റഡിയിലെടുത്തു.
ഷീബയെ സെൽവരാജ് കത്തിയുപയോഗിച്ച് കുത്തിയും വെട്ടിയും പരുക്കേൽപ്പിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഇവർ മരിച്ചത്.