ബംഗളൂരുവിൽ പീഡനത്തിന് ഇരയായ ബംഗ്ലാദേശ് യുവതിയെ കോഴിക്കോട് നിന്ന് കണ്ടെത്തി; ആറ് പേർ അറസ്റ്റിൽ
ബംഗളൂരുവിൽ പീഡനത്തിന് ഇരയായ ബംഗ്ലാദേശി യുവതിയെ കോഴിക്കോട് നിന്ന് കണ്ടെത്തി. വെള്ളിയാഴ്ച രാത്രി ബംഗളൂരുവിലെത്തിച്ച യുവതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി. ബംഗ്ലാദേശിൽ നിന്നും കടത്തിക്കൊണ്ടുവന്നതാണ് യുവതിയെ. പ്രതികളിലൊരാളുമായി യുവതിക്കുള്ള സാമ്പത്തിക ഇടപാട് സംബന്ധിച്ച തർക്കമാണ് പീഡനത്തിന് കാരണം
മുഹമ്മദ് ബാബു ഷെയ്ഖ് എന്നയാളാണ് യുവതിയെ സ്പായിൽ ജോലിക്കെന്ന പേരുപറഞ്ഞ് യുവതിയെ ബംഗളൂരുവിലെത്തിച്ചത്. ഹൈദരാബാദിലും കോഴിക്കോടും യുവതി ജോലി ചെയ്തു. പിന്നീട് ഷെയ്ഖുമായി പണമിടപാട് സംബന്ധിച്ച തർക്കമുണ്ടായി. തുടർന്ന് ഇയാളും മറ്റ് പ്രതികളും കൂടി യുവതിയെ വിളിച്ചുവരുത്തി പീഡനത്തിന് ഇരയാക്കുകയായിരുന്നു
ഇതിന്റെ ദൃശ്യം ബംഗ്ലാദേശിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പ്രചരിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ട അസം പോലീസാണ് ബംഗളൂരു പോലീസിന് വിവരം കൈാറിയത്. കേസിൽ രണ്ട് സ്ത്രീകൾ അടക്കം ബംഗ്ലാദേശ് സ്വദേശികളായ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. റിഡോയ് ബാബു, സദർ, മുഹമ്മദ് ബാബു ഷെയ്ഖ്, ഹക്കീൽ, നസ്രത്ത്, കാജൽ എന്നിവരാണ് അറസ്റ്റിലായത്.