ഈന്തപ്പഴ, മതഗ്രന്ഥ വിതരണം: യുഎഇ കോൺസുലേറ്റ് ജനറലിന് കാരണം കാണിക്കൽ നോട്ടീസ് നൽകും
നയതന്ത്ര ചാനൽ വഴി മതഗ്രന്ഥം, ഈന്തപ്പഴം എന്നിവ വിതരണം ചെയ്ത കേസിൽ യുഎഇ കോൺസുലേറ്റ് ജനറൽ, അറ്റാഷെ എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നൽകി. രണ്ട് കേസുകളാണ് കസ്റ്റംസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേന്ദ്രാനുമതി ലഭിച്ചതോടെ കാരണം കാണിക്കൽ നോട്ടീസിനുള്ള കരട് കസ്റ്റംസ് തയ്യാറാക്കുകയാണ്.
അറ്റാഷെയും കോൺസുലേറ്റ് ജനറലും കേസിൽ ഉൾപ്പെട്ട സാഹചര്യത്തിലാണ് കസ്റ്റംസ് കേന്ദ്രത്തോട് അനുമതി തേടിയത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ മുൻ മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്തിരുന്നു. പ്രോട്ടോക്കോൾ ഓഫീസറെയും നിരവധി തവണ ചോദ്യം ചെയ്തിരുന്നു
നയതന്ത്ര ചാനൽ വഴി വന്ന സാധനങ്ങൾ പുറത്ത് വിതരണം ചെയ്യാൻ കഴിയില്ലെന്നും ഇത് ചട്ടവിരുദ്ധവും നിയമലംഘനവുമാണെന്നാണ് കസ്റ്റംസ് അന്ന് കണ്ടെത്തിയത്. സ്വർണക്കടത്ത് കേസിന് പിന്നാലെയാണ് ഈ കേസും കണ്ടെത്തിയത്.