കനത്ത മഴ: തിരുവനന്തപുരം-കന്യാകുമാരി റൂട്ടിൽ രണ്ട് ട്രെയിനുകൾ റദ്ദാക്കി, 10 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി
കനത്ത മഴയിൽ തിരുവനന്തപുരത്ത് റെയിൽവേ ട്രാക്കിൽ മൂന്നിടത്ത് മണ്ണിടിഞ്ഞു. പാറശ്ശാല, എരണി, കുഴിത്തുറ എന്നിവിടങ്ങളിലാണ് മണ്ണിടിഞ്ഞത്. ഇതേ തുടർന്ന് തിരുവനന്തപുരം-നാഗർകോവിൽ റൂട്ടിൽ ട്രെയിൻ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. രണ്ട് ട്രെയിനുകൾ റദ്ദാക്കി. 10 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി
16366 നാഗർകോവിൽ-കോട്ടയം പാസഞ്ചറും, 16127 ചെന്നൈ എഗ്മോർ-ഗുരുവായൂർ എക്‌സ്പ്രസുമാണ് പൂർണമായും റദ്ദാക്കിയ ട്രെയിനുകൾ
16525 കന്യാകുമാരി-ബംഗളുരൂ ഐലൻസ് എക്‌സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് യാത്ര തുടങ്ങും. തിരികെ തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും
16723 ചെന്നൈ എഗ്മോർ-കൊല്ലം അനന്തപുരം എക്‌സ്പ്രസ് നാഗർകോവിൽ വരെ മാത്രമായിരിക്കും. ഇന്നത്തെ സർവീസ് നാഗർകോവിൽ നിന്ന് ആരംഭിക്കും
22627 ട്രിച്ചി-തിരുവനന്തപുരം ഇന്റർസിറ്റി എക്‌സ്പ്രസ് നാഗർകോവിൽ വരെ മാത്രം. ഇന്നത്തെ സർവീസ് നാഗർകോവിൽ നിന്നാരംഭിക്കും
16128 ഗുരുവായൂർ-ചെന്നൈ എഗ്മോർ എക്‌സ്പ്രസ് നെയ്യാറ്റിൻകരയിൽ സർവീസ് അവസാനിപ്പിക്കും.
16650 നാഗർകോവിൽ-മംഗലൂരു പരശുറാം എക്‌സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് യാത്ര തുടങ്ങും
12666 കന്യാകുമാരി-ഹൗറ എക്‌സ്പ്രസ് നാഗർകോവിൽ നിന്ന് യാത്ര ആരംഭിക്കും
12633 ചെന്നൈ എഗ്മോർ-കന്യാകുമാരി എക്‌സ്പ്രസ് നാഗർകോവിൽ വരെ