നഗരസഭ കത്ത് വിവാദം; കേസ് തള്ളണമെന്ന കോർപറേഷൻ സെക്രട്ടറിയുടെ ആവശ്യം തള്ളി തദ്ദേശ സ്ഥാപന ഓംബുഡ്‌സ്മാൻ
നഗരസഭ കത്ത് വിവാദത്തിൽ കേസ് തള്ളണമെന്ന കോർപറേഷൻ സെക്രട്ടറിയുടെ ആവശ്യം തള്ളി തദ്ദേശ സ്ഥാപന ഓംബുഡ്‌സ്മാൻ പി.എസ്.ഗോപിനാഥ്. ഹൈകോടതി കേസ് തള്ളിയ സാഹചര്യത്തിൽ ഓംബുഡ്‌സ്മാന് മുന്നിലുള്ള കേസ് തള്ളണമെന്ന കോർപറേഷൻ സെക്രട്ടറിയുടെ ആവശ്യമാണ് ഓംബുഡ്‌സ്മാൻ തള്ളിയത്.
വിഷയത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് സുധീർ ഷാ പാലോട് നൽകിയ പരാതിയിൽ വാദം കേൾക്കുകയായിരുന്നു തദ്ദേശ സ്ഥാപന ഓംബുഡ്‌സ്മാൻ. ഹൈകോടതി തള്ളിയത് കൊണ്ട് ഓംബുഡ്‌സ്മാൻ കേസ് തള്ളണമെന്നില്ലെന്നായിരുന്നുജസ്റ്റിസ് ജട ഗോപിനാഥിന്റെ പ്രതികരണം.ഹൈകോടതി തള്ളിയ കേസ് ഓംബുഡ്‌സ്മാൻ പരിഗണിക്കുന്ന കേസുമായി ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആനാവൂർ നാഗപ്പനെ പ്രതിചേർക്കണമെന്ന ആവശ്യത്തിൽ കത്തുമായി ബന്ധപ്പെട്ട ഉറവിടം സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാനും അതിനു ശേഷം പരിഗണിക്കാമെന്നും പരാതിക്കാരനോട് ഓംബുഡ്‌സ്മാൻ പറഞ്ഞു. കേസ് ഫെബ്രുവരി 22 നു തുടർവാദം കേൾക്കും.