വീടിന്റെ പ്ലാൻ ക്രമപ്പെടുത്താനുള്ള കെ എം ഷാജിയുടെ അപേക്ഷ കോർപറേഷൻ തള്ളി
വീടിന്റെ പ്ലാൻ ക്രമപ്പെടുത്താനുള്ള മുസ്ലിം ലീഗ് എംഎൽഎ കെഎം ഷാജിയുടെ അപേക്ഷ കോർപറേഷൻ തള്ളി. പിഴവുകൾ നികത്തി വീണ്ടും അപേക്ഷ നൽകാൻ കോർപറേഷൻ സെക്രട്ടറി നിർദേശിച്ചു. അനധികൃത നിർമാണത്തെ തുടർന്നാണ് കോർപറേഷൻ ഷാജിക്ക് നോട്ടീസ് നൽകിയത്.
സമർപ്പിച്ച പ്ലാനിലുള്ളതിനേക്കാൾ വലുപ്പത്തിലാണ് ഷാജി വീട് നിർമിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്ലാൻ ക്രമപ്പെടുത്താൻ നിർദേശം നൽകിയത്.