Friday, April 11, 2025
Kerala

കടയ്ക്കാവൂർ പോക്‌സോ കേസ്: അമ്മയുടെ ജാമ്യാപേക്ഷ കോടതി തള്ളി

തിരുവനന്തപുരം കടയ്ക്കാവൂരിൽ പതിനാലുകാരനെ പീഡിപ്പിച്ചെന്ന പോക്‌സോ കേസിൽ പ്രതിയായ അമ്മയുടെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം പോക്‌സോ കോടതിയാണ് കേസ് തള്ളിയത്.

നിലവിൽ സ്ത്രീക്കെതിരെ മകന്റെ മൊഴി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ജാമ്യാപേക്ഷ തള്ളിയത്. വെള്ളിയാഴ്ചയാണ് ഇവർ ജാമ്യാപേക്ഷ നൽകിയത്. അമ്മയ്‌ക്കെതിരായ മൊഴിയുള്ള ശിശുക്ഷേമ സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പോലീസും വ്യക്തമാക്കി

എഫ് ഐ ആറിൽ സംഭവത്തെ കുറിച്ച് ആദ്യമറിയിച്ചത് സി ഡബ്ല്യു സി ആണെന്ന പോലീസ് വാദം തെറ്റാണെന്ന് സി ഡബ്ല്യു സി അധ്യക്ഷ എൻ സുനന്ദ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ അമ്മയിൽ നിന്ന് ലൈംഗിക പീഡനമുണ്ടായി എന്ന പരാതിയിൽ കുട്ടി ഉറച്ചു നിൽക്കുന്നുവെന്ന് പോലീസിന് സി ഡബ്ല്യു സി നൽകിയതായുള്ള റിപ്പോർട്ട് പുറഥ്തുവന്നു

ദക്ഷിണമേഖല ഐജി ഹർഷിത അട്ടല്ലൂരിയാണ് കേസ് അന്വേഷിക്കുന്നത്. കുട്ടിയുടെ രഹസ്യമൊഴിയും മെഡിക്കൽ റിപ്പോർട്ടും ഐജി ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *