എസ് എസ് എൽ സി പരീക്ഷ മാർച്ച് 31 മുതൽ, പ്ലസ് ടു പരീക്ഷ മാർച്ച് 30ന് ആരംഭിക്കും
2021-22 വർഷത്തെ എസ് എസ് എൽ സി പരീക്ഷ മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെ നടക്കും. പ്രാക്ടിക്കൽ പരീക്ഷ മാർച്ച് 19 വരെയാണ്. മോഡൽ പരീക്ഷ മാർച്ച് 21 മുതൽ 25 വരെയാണ്
ഹയർ സെക്കൻഡറി, വി എച്ച് എസ് ഇ പരീക്ഷ മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെ നടക്കും. പ്രാക്ടിക്കൽ ഫെബ്രുവരി 21 മുതൽ മാർച്ച് 15 വരെ നടക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് പരീക്ഷാ തീയതി അറിയിച്ചത്. പ്ലസ് ടു മോഡൽ പരീക്ഷ മാർച്ച് 12 മുതൽ ഏപ്രിൽ 21 വരെ നടക്കും.