സംസ്ഥാനത്തെ എസ് എസ് എൽ സി പരീക്ഷ ഇന്ന് അവസാനിക്കും
സംസ്ഥാനത്ത് എസ് എസ് എൽ സി പരീക്ഷ ഇന്ന് അവസാനിക്കും. മലയാളം രണ്ടാം പേപ്പറാണ് ഇന്നത്തെ പരീക്ഷ. അതേസമയം പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവെച്ചിരിക്കുകയാണ്
മെയ് അഞ്ചിനാണ് പ്രാക്ടിക്കൽ പരീക്ഷ തുടങ്ങാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ കൊവിഡ് വ്യാപനത്തെ തുടർന്ന് പ്രാക്ടിക്കൽ മാറ്റിവെക്കുകയായിരുന്നു. മൂല്യനിർണയം മെയ് 14ന് തുടങ്ങുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പ്രാക്ടിക്കൽ മാറ്റിവെച്ചതിനാൽ ഇതിന്റെ കാര്യത്തിലും അന്തിമ തീരുമാനമായിട്ടില്ല