എസ് എസ് എൽ സി പരീക്ഷ മാറ്റുന്നതിൽ അധ്യാപകർക്കും രണ്ടഭിപ്രായം; അനിശ്ചതിത്വം തുടരുന്നു
എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ മാറ്റി വെക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു. പരീക്ഷകൾ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് സർക്കാർ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. അതേസമയം വിദ്യാർഥികൾ പരീക്ഷ മാറ്റിവെക്കരുതെന്നാണ് ആവശ്യപ്പെടുന്നത്
പരീക്ഷ മാറ്റുന്നതിൽ അധ്യാപക സംഘടനകൾക്കിടയിലും ഭിന്നാഭിപ്രായം നിലനിൽക്കുകയാണ്. കെ എസ് ടി എ ആണ് പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യമുന്നയിച്ചത്. എന്നാൽ പ്രതിപക്ഷ സംഘടനകൾ പരീക്ഷ മാറ്റുന്നതിനെ എതിർക്കുകയാണ്
മോഡൽ പരീക്ഷ ഇന്നലെ അവസാനിച്ചതോടെ വിദ്യാർഥികൾ 17ന് പൊതുപരീക്ഷ എഴുതാൻ തയ്യാറെടുത്തിരിക്കെയാണ് അനിശ്ചിതത്വം തുടരുന്നത്. അധ്യാപകരുടെ തെരഞ്ഞെടുപ്പ് ജോലി ചൂണ്ടിക്കാട്ടിയാണ് പരീക്ഷ മാറ്റാൻ സർക്കാർ ആവശ്യപ്പെട്ടത്.