പത്തനംതിട്ട റാന്നിയിൽ വാക്കുതർക്കത്തിനിടെ ഒരാൾ കുത്തേറ്റ് മരിച്ചു; ഒരാൾക്ക് ഗുരുതര പരുക്ക്
പത്തനംതിട്ട റാന്നിയിൽ ഒരാൾ കുത്തേറ്റ് മരിച്ചു. കുറുമ്പൻമൂഴിയിലാണ് സംഭവം. വാക്കുതർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. കുറുമ്പൻമൂഴി സ്വദേശി ജോളി(55)യാണ് മരിച്ചത്. നാട്ടുകാരനായി സാബുവാണ് ജോളിയെ കുത്തിയത്.
സംഘർഷം തടയാൻ ശ്രമിച്ച സമീപവാസിയായ ബാബുവിനും കുത്തേറ്റു. ഗുരുതരമായി പരുക്കേറ്റ ബാബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യപാനത്തിനിടെയാണ് തർക്കമുണ്ടായത്. സാബുവിനെ പോലീസ് പിടികൂടിയിട്ടുണ്ട്.