യുവതിക്ക് നേരെ അതിക്രമം നടത്തിയയാളെ ചോദ്യം ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്ത് കൊല്ലം പോലീസ്
യുവതിക്ക് നേരെ അതിക്രമം നടത്തിയയാളെ ചോദ്യം ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്. കൊല്ലം ശക്തികുളങ്ങര പോലീസിന്റേതാണ് നടപടി. കൊല്ലം രാമൻകുളങ്ങര സ്വദേശി അനന്ദുവിനെയാണ് പൊലീസ് അറസ്റ്റ്ചെയ്തത്. തന്റെ സഹപ്രവർത്തകയായ യുവതിക്കെതിരെ അതിക്രമം നടത്തിയാളെ അനന്ദു തടയുകയും വാക്കേറ്റം ഉണ്ടാവുകയും ചെയ്തിരുന്നു.
കേരള പ്രവാസി അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഹരിധരനായിരുന്നു യുവതിക്കെതിരെ അതിക്രമം നടത്തിയത്. തുടർന്ന് തൊട്ടടുത്ത ദിവസം യുവതി ശക്തികുളങ്ങര പൊലീസിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ ഹരിധരനെ അറസ്റ്റ് ചെയ്യാതെ അനന്ദുവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഹരിധരനെ ആക്രമിച്ചെന്ന് കാണിച്ച് ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് അനന്ദുവിനെ അറസ്റ്റ് ചെയ്തത്. യുവതി പരാതി നൽകാൻ ഒരു ദിവസം വൈകിയെന്നാണ് പൊലീസ് പറയുന്ന ന്യായീകരണം. സംഭവത്തിൽ പൊലീസിന്റെ നടപടിക്കെതിരെ മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും യുവതി പരാതി നൽകിയിട്ടു