മുൻ മന്ത്രിയും ചങ്ങനാശ്ശേരി എംഎൽഎയുമായ സി എഫ് തോമസ് അന്തരിച്ചു
മുൻ മന്ത്രിയും കേരളാ കോൺഗ്രസ് നേതാവും ചങ്ങനാശ്ശേരി എംഎൽഎയുമായ സി എഫ് തോമസ് അന്തരിച്ചു. 81 വയസ്സായിരുന്നു. അൽപ്പ നേരം മുമ്പായിരുന്നു അന്ത്യം സംഭവിച്ചത്.
2001-06 കാലത്ത് യുഡിഎഫ് മന്ത്രിസഭയിൽ ഗ്രാമവികസന വകുപ്പ് മന്ത്രിയായിരുന്നു. 9 തവണ നിയമസഭാംഗമായിട്ടുണ്ട്. 1980 മുതൽ തുടർച്ചയായി നിയമസഭാംഗമാണ്.
- കേരളാ കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാനാണ്. കേരളാ കോൺഗ്രസ് പിളർന്നപ്പോഴും കെ എം മാണിക്ക് ഒപ്പം തുടർന്നു. മാണിക്ക് ശേഷം കേരളാ കോൺഗ്രസിലെ മുതിർന്ന നേതാവ് കൂടിയാണ് സിഎഫ് തോമസ്. സമീപകാലത്ത് ജോസ്-ജോസഫ് വിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടായപ്പോഴും ഏവരും കാത്തിരുന്നത് സിഎഫ് തോമസിന്റെ നിലപാട് അറിയുന്നതിനായിരുന്നു.